NEWS UPDATE

6/recent/ticker-posts

വിദ്യാലയങ്ങൾ ധാർമിക പണിപ്പുരകളായി മാറണം -മുഹിമ്മാത്ത് രക്ഷാകർത്യ സംഗമം

പുത്തിഗെ : ആധുനിക സമൂഹത്തിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളിൽ സേവന തല്പരതയും ധാർമ്മിക അവബോധവും സൃഷ്ടിക്കണമെന്നും പൗര ബോധവും സാഹോദര്യവും സമത്വവും സ്വായത്തമാക്കാനുള്ള ആധാര ശിലയാക്കി വിദ്യാലങ്ങളെ പാകപ്പെടുത്തണമെന്നും മുഹിമ്മാത്ത് രക്ഷാകർത്യ സംഗമം ആവശ്യപ്പെട്ടു.[www.malabarflash.com]


നാടിൻറെ പുരോഗതിയിൽ കരുത്തുള്ള സമൂഹമായി മാറാനുള്ള പരിശീലനം വിദ്യാലയങ്ങളിൽ വെച്ച് നൽകുകയും അതനുസരിച്ചുള്ള പാഠ്യ ചട്ടക്കൂടുകൾ ഭരണകൂടം തയ്യാറാക്കണമെന്നും, കാലാനുസൃതമായ മാറ്റങ്ങൾ വിദ്യാർത്ഥികൾ കൈവരിക്കാൻ സാധിക്കുന്നത് സാമൂഹിക ഇടപെടലുകൾ മൂലമാണെന്നും സംഗമം അഭിപ്രായെപ്പട്ടു.

ഫെബ്രുവരി 18 മുതൽ പുത്തിഗെ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ പതിനെട്ടാമത്‌ ഉറൂസ് മുബാറകിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച സംഗമത്തിൽ മുഹിമ്മാത്തിലെ കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംബന്ധിച്ചു.


മുഹിമ്മാത്ത് വൈ പ്രിസിപ്പൽ വൈ എം അബ്ദുൽ റഹ്മാൻ അഹ്സനിയുടെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ജന.കൺവീനർ അബൂബക്കർ കാമിൽ സഖാഫി വിഷയാവതരണം നടത്തി. മുഹിമ്മാത്ത് സെക്രട്ടറി സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ സ്വാഗതം പാറഞ്ഞു. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, മൂസ സഖാഫി കളത്തൂർ , അബ്ദുസ്സലാം അഹ്‌സനി, അബ്ദുൽ ഫത്താഹ് സഅദി, ജമാൽ സഖാഫി പെർവാഡ്, ശരീഫ് സഖാഫി, മൻഷാദ് അഹ്‌സനി തടുങ്ങിയവർ നേതൃത്വ നൽകി.

Post a Comment

0 Comments