NEWS UPDATE

6/recent/ticker-posts

കാസര്‍കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

കാസര്‍കോട്: മേല്‍പറമ്പ് അരമങ്ങാനം സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. കെ.എം.സി.സി ഖത്തര്‍-ചെമനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ റംഷാദ് (38) ആണ് മരിച്ചത്.[www.malabarflash.com]

ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് കാറില്‍ സഞ്ചരിക്കുന്നതിനിടെ ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ റംഷാദിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ബേക്കല്‍ മുഹമ്മദിന്റെയും ആയിഷയുടേയും മകനാണ്. ഭാര്യ: അസീസ തളങ്കര. മക്കള്‍: റബീഹ്, റിസ. സഹോദരങ്ങള്‍: റുഖുമുദ്ദീന്‍, റംസീന, റുക്‌സാന

Post a Comment

0 Comments