NEWS UPDATE

6/recent/ticker-posts

പൈതൃകങ്ങളുടെ പിന്തുടർച്ച കാലഘട്ടത്തിന്റെ ആവശ്യകത: സി.ടി അഹമ്മദലി

കാസർകോട്: ചരിത്ര നാൾവഴിയിൽ ബാഹ്യവും ആഭ്യന്തരവുമായ ഒട്ടനേകം പ്രതിസന്ധികളിൽ പൂർവ്വീകർ കാണിച്ചു തന്ന ജീവിതരീതികൾ പുതുതലമുറ പകർത്തണമെന്നും തലമുറകൾ കൈമാറി വന്ന പൈതൃകങ്ങളുടെ പിന്തുടർച്ച ഇക്കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി.[www.malabarflash.com]

ബഹുസ്വര സമൂഹത്തിൽ ജനാധിപത്യ, മതേതരത്വ നൈതികതകൾ മുറുകെപ്പിടിച്ച് സമുദായത്തെയും പാർട്ടിയെയും മാതൃകായോഗ്യമാക്കി കാലങ്ങളായി നയിച്ചു വരുന്ന പാണക്കാട് കൊടപ്പനക്കൽ തറവാടിന്റെ നേതൃമഹിമ കേരളത്തിന്റെ സുകൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'കാലങ്ങളെ നയിച്ച കാലഘട്ടങ്ങൾ' എന്ന പ്രമേയത്തിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന പൈതൃകം കൊളോക്വിയത്തിന്റെ ഭാഗമായുള്ള 'വിശ്വാസവും രാഷ്ട്രീയയും' എഡീഷൻ 
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ്‌ സെയ്യദ് താഹ ചേരൂർ ആദ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി സവാദ് അംഗഡിമുഗർ സ്വാഗതം പറഞ്ഞു.കഴിഞ്ഞ നാല് മാസങ്ങളിലായി കേരളത്തിലെ വിവിധയിടങ്ങളിലായി നടന്നു വരുന്ന കൊളോക്വിയത്തിന്റെ പതിനെട്ടാമത് എഡീഷനാണ് കാസർകോട് ജില്ലയിൽ നടന്നത്. ജനുവരി 16ന് മലപ്പുറത്ത് വെച്ച് ഇതിന്റെ സമാപന സമ്മേളനം സംഘടിപ്പിക്കും.

മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം ഗഫൂർ, ഖലീൽ ഹുദവി കല്ലായം എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്,മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ്‌ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന് എം എൽ എ,അഷർ പെരുമുക്ക്, അനസ് എതിർത്തോട്, പി.എ ജവാദ്, ഇർഷാദ് മൊഗ്രാൽ, എം.എൽ.എ, പി.എം മുനീർ ഹാജി, എ.ബി ഷാഫി, ഹാരിസ് ചൂരി,നിസാർ തളങ്കര, കെ.ബി കുഞ്ഞാമു, ഇഖ്‌ബാൽ ചേരൂർ,അഷ്‌റഫ്‌ പി കെ, ഗഫൂർ ബേക്കൽ,മജീദ് പട്ല, ഹാരിസ് തായൽ, നൂറുദ്ധീൻ ബെളിഞ്ചം, ഹനീഫ് അറന്തോട്, കലന്തർ ഷാഫി, സന്നിഹിതരായി. ജംഷീദ് ചിത്താരി നന്ദി പറഞ്ഞു.

Post a Comment

0 Comments