വിഴിഞ്ഞം പനത്തുറയിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് ആനയെ കയറ്റി പോകുകയായിരുന്ന ലോറി, നസീർ ഓടിച്ചിരുന്ന ബൈക്കിൽ തട്ടുകയായിരുന്നു. സർവ്വീസ് റോഡു വഴി ബൈക്കിൽ വരികയായിരുന്നു നസീർ. ലോറി തട്ടി ബൈക്ക് മറിഞ്ഞു. നസീർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. ഹെൽമെറ്റടക്കം പൊട്ടിയാണ് നസീർ മരിച്ചത്. കഴക്കൂട്ടം പോലീസ് കേസെടുത്തു.
0 Comments