NEWS UPDATE

6/recent/ticker-posts

ദേശീയ ബോധമുണർത്താൻ റിപ്പബ്ലിക്ക് ദിനത്തിൽ 'ഒപ്പന കൊണ്ട് ഒരു ഇന്ത്യ'

ഉദുമ: ഏറെ വിഭിന്നമായ പ്രത്യയ ഭാവനയോടെ സവിശേഷത നിറഞ്ഞ ഒപ്പന പാട്ടിന്റെ ചുവടുകളിൽ ഇന്ത്യയുടെ ഹ്രസ്വ രൂപം തന്നെ ഒരുക്കാനുള്ള ഒരുക്കത്തിൽ കോളിയടുക്കം അപ്സര പബ്ലിക് സ്കൂൾ വിദ്യാർത്ഥിനികൾ. ആദ്യമായാണ് ഇന്ത്യയുടെ മിനിയെച്ചർ രൂപം ഒപ്പനയിലൂടെ ദൃശ്യവൽകരിക്കുന്നതെന്ന് അവർ പറയുന്നു.[www.malabarflash.com]

റിപ്പബ്ലിക് ദിനത്തിൽ വൈകുന്നേരം 4.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം. പി. ഉദ്ഘാടനം ചെയ്യും. സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. ജുനൈദ് മൊട്ടമ്മലാണ് പരിശീലകൻ. ബാലകൃഷ്ണൻ പെരിയ ഫ്ലാഗ്ഓഫ് ചെയ്യും. 

 രാജ്യമാതൃകയിൽ ഒപ്പനയുടെ റിഹേഴ്സൽ സ്കൂളിൽ നടന്നു. 1 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികളുടെ കലാപരിപാടികൾ 27ന് ഋഷിരാജ് സിങ്ങ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കലക്ടർ കെ.ദിലീപ് കൈനിക്കര ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും.

Post a Comment

0 Comments