NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് ക്ഷേത്ര അഖണ്ഡനാമ ജപത്തിന് വൻ ജന പങ്കാളിത്തം; തിങ്കളാഴ്ച്ച സമാപിക്കും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച സൂര്യോദയം മുതൽ ആരംഭിച്ച അഖണ്ഡ നാമജപ യജ്ഞത്തിന് വൻ ജനപങ്കാളിത്തം. ഇതിനായി ക്ഷേത്ര പള്ളിയറയ്ക്ക് മുൻപ് ഉയർത്തിയ പന്തലിൽ ഇടവേളകളില്ലാതെ 'ഹരേ രാമ ഹരേ കൃഷ്ണ' ജപം 24 മണിക്കൂർ നീണ്ടുനിൽക്കും.[www.malabarflash.com] 

മുന്നോടിയായി ക്ഷേത്ര സംഘത്തിന്റെ സഹസ്ര നാമജപ പാരായണമുണ്ടായിരുന്നു. 32 പ്രാദേശിക സമിതികളിൽ നിന്നുള്ള ആബാലവൃദ്ധം ജനങ്ങൾ ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കിയ പന്തലിൽ നാമജപത്തിനായി എത്തിക്കൊണ്ടിരിക്കുന്നു. 

രാവിലെ പൊയിനാച്ചി-കൂട്ടപ്പന, കളിങ്ങോത്ത്, കരിച്ചേരി, അണിഞ്ഞ-തെക്കിൽ പെരുമ്പള പ്രാദേശിക സമിതികളുടെ നേതൃത്വത്തിൽ തുടക്കമിട്ട യജ്ഞത്തിന് തിങ്കളാഴ്ച രാവിലെ 4 മുതൽ സൂര്യോദയം വരെ ഉദുമ പടിഞ്ഞാർക്കര,ഞെക്ലി -ബാര, കീക്കാനം, ബേവൂരി സമിതികൾ നാമജപം ആലപിച്ച് സമാപനം കുറിക്കും.

Post a Comment

0 Comments