NEWS UPDATE

6/recent/ticker-posts

ബേക്കലില്‍ ബൈക്കിടിച്ച് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

ബേക്കൽ: കാൽനട യാത്രക്കാരൻ ബുള്ളറ്റ് ബൈക്കിടിച്ച് മരിച്ചു.ബേക്കല്‍ കുറുംബ ഭഗവതിക്ഷേത്രത്തിലെ കടവന്‍ ബേക്കൽ വിഷ്ണുമoo യജമാൻ നഗറിലെ  കുഞ്ഞിരാമൻ (65) ആണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ബേക്കൽ ചിറമ്മൽ സര്‍ക്കാര്‍ സ്കൂളിന് മുന്‍വശം സംസ്ഥാന പാതയിലായിരുന്നു അപകടം. പള്ളിക്കര ഭാഗത്ത് നിന്നും കാസർകോട്ടേക്ക് പോകുന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു.

സാരമായി പരിക്കേറ്റ കുഞ്ഞിരാമനെ നാട്ടുകാർ ഉടന്‍ ഉദുമ നഴ്സിങ് ഹോമിലെത്തിച്ച് പ്രഥമ ശുശ്രഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കാസർകോട്ടെക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു.

ഭാര്യ: പാച്ചു. മക്കൾ.. ജാനകി, പ്രേമ (കാസർകോട്), സുനിൽ (ദുബായ്) , ദേവി, ഗോവിന്ദൻ, ഗോപി, കരുണൻ (മൂവരും മീൻ പിടിത്ത തൊഴിലാളികൾ)പരേതനായ ബാബു.
മരുമക്കൾ: ഷക്കീല, ചന്ദ്രൻ ( കാസർകോട് ), സുജാത , സൂമീഷ ( കണ്ണൂർ ), അനിൽ, പരേതനായ സുബ്രഹ്മണ്യൻ.

ബേക്കൽ പോലീസ് കേസ്സെടുത്തു. കാസര്‍കോട് ജനറൽ ആസ് പത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം 
വ്യാഴാഴ്ച ഉച്ചയോടെ ബേക്കൽ സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും.

Post a Comment

0 Comments