ഉദുമ : ബാര-മഞ്ഞളത്ത് കുറുംബ ഭഗവതി ക്ഷേത്രോത്സവത്തിന് ആചാര്യ വരവേൽപ്പോടെ തുടക്കമായി. 21ന് സമാപിക്കും. വെള്ളിയാഴ്ച്ച രാവിലെ കെ.യു. പദ്മനാഭ തന്ത്രിയുടെ കാർമികത്വത്തിൽ അനുജ്ഞാകലശം നടന്നു.[www.malabarflash.com]
ശനിയാഴ്ച രാവിലെ 7.30ന് മുല്ലച്ചേരി സാവിത്രി
ബാലകൃഷ്ണന്റെ ഹരിനാമകീർത്തനവും ഉച്ചക്ക് 3ന് ഞെക്ലി പി. നാരായണൻ നായരുടെ ലക്ഷ്മി കടാക്ഷമാല പുരാണ പാരായണവും നടക്കും. 3.30ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികരുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന വാർഷിക ഉത്സവം ആരംഭിക്കും .7ന് എരോൽ വൈഷ്ണവി ഭഗവതി ക്ഷേത്ര സമിതിയുടെ ഭജന. 8ന് വിഷ്ണുമൂർത്തി, പടിഞ്ഞാറ്റ ചാമുണ്ഡി തെയ്യങ്ങളുടെ തിടങ്ങൽ.
തുടർന്ന് ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിരകളി, പാക്കം കെ.വി.ആർ, ബാര മുക്കുന്നോത്ത് കാവ് ഭഗവതി ക്ഷേത്ര പ്രാദേശിക സമിതി എന്നിവരുടെ കൈകൊട്ടികളി, മൊട്ടമ്മൽ റിഥത്തിന്റെ സെമി ക്ലാസിക്കൽ ഡാൻസ് എന്നിവ അരങ്ങേറും.
ഞായറാഴ്ച രവിലെ 7.30ന് മുല്ലച്ചേരി സാവിത്രിയുടെ ഹരിനാമ കീർത്തനം.10ന് ഞെക്ലി ശ്രീവിദ്യ ഗോപിനാഥന്റെ സദ്ഗ്രന്ഥ പാരായണം.11ന് വിഷ്ണു മൂർത്തിയുടെയും പടിഞ്ഞാറ്റ ചാമുണ്ഡിയുടെയും പുറപ്പാട്. ഉച്ചക്ക് അന്നദാനത്തിന് ശേഷം വിളക്കിലരിയോടെ ഉത്സവം സമാപിക്കും . തുലാഭാര സമർപ്പണം, അടിച്ചുതളി പ്രാർഥന നടത്തേണ്ടവർ മുൻകൂട്ടി പേര് നൽകണം. ഫോൺ:9207980509.
0 Comments