NEWS UPDATE

6/recent/ticker-posts

ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല, മണിപ്പൂരിന്റെ വേദന ഞാൻ മനസ്സിലാക്കുന്നു: രാഹുൽ ഗാന്ധി

ഇംഫാൽ: മണിപ്പൂരിൽ നിന്ന് തുടങ്ങുന്ന ഭാരത് ജോഡ‍ോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ​ഗാന്ധി. ഇത്രയും പ്രശ്നങ്ങൾ മണിപ്പൂരിലുണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ലെന്ന് രാഹുൽ ​കുറ്റപ്പെടുത്തി.[www.malabarflash.com]

പ്രധാനമന്ത്രി ജനങ്ങളുടെ കണ്ണീർ തുടയ്ക്കുകയോ അവരെ ചേർത്തു പിടിക്കുകയോ ചെയ്തില്ല. ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല. എന്നാൽ മണിപ്പൂരിലെ വേദന താൻ മനസിലാക്കുവെന്ന് മണിപ്പൂർ സന്ദർശനം ഓർമിപ്പിച്ച് രാഹുൽ പറഞ്ഞു.

മണിപ്പൂരിൻ്റ നഷ്ടങ്ങൾ താൻ മനസ്സിലാക്കുന്നുവെന്നും അതിനാലാണ് മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങണമെന്ന് താൻ ദൃഢനിശ്ചയമെ‌ടുത്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണിപ്പൂരിൻ്റ നഷ്ടങ്ങൾ മനസ്സിലാക്കുന്നു, മണിപ്പൂരിൽ സമാധാനം കൊണ്ടുവരും. മണിപ്പൂരിൽ സന്തോഷവും സാഹോദര്യവും തിരിച്ചെത്തിക്കുമെന്ന് സത്യം ചെയ്യുന്നു. ജനങ്ങൾക്ക് പറയാനുള്ളത് മുഴുവൻ യാത്രയിൽ കേൾക്കുമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്തു. ഭരണഘടനക്കായുള്ള പോരാട്ടമാണ് ഭാരത് ജോഡോ ന്യായ് യാത്രയിലൂടെ രാഹുൽ ​ഗാന്ധി നടത്തുന്നതെന്ന് മല്ലികാർജുൻ ഖർ​ഗെ പറഞ്ഞു. മതേതരത്വം സംരക്ഷിക്കപ്പെടുകയാണ് യാത്രയുടെ ലക്ഷ്യം.‌ പ്രധാനമന്ത്രി മണിപ്പൂരിലേക്ക് വരുന്നില്ല. വോട്ടിന് വേണ്ടി ബിജെപി എന്തും ചെയ്യും. വിശ്വാസവും വോട്ടാക്കാനാണ് ഇപ്പോൾ ബിജെപി ശ്രമിക്കുന്നത്. സമുദ്രത്തിനകത്ത് ‌വരെ മോദി പോകുന്നുണ്ട്. എന്നാൽ മണിപ്പൂരിൽ വരാൻ അദ്ദേഹ​ത്തിന് സമയമില്ലെന്ന് ഖർ​ഗെ പരിഹ​സിച്ചു.

യാത്ര മണിപ്പൂരിൽ നിന്ന് തുടങ്ങുന്നത് ആഹ്ളാദകരമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത് വോട്ട് ചോദിക്കാൻ വേണ്ടി മാത്രമാണ്. ജനങ്ങൾ ദുരിതത്തിലാകുമ്പോൾ തിരഞ്ഞുനോക്കുന്നില്ലെന്നും മല്ലികാർജുൻ ഖർ​ഗെ കുറ്റപ്പെടുത്തി. ഭരണഘടനയെ സംരക്ഷിക്കാൻ കൂടി വേണ്ടിയാണ് രാഹുലിന്റെ ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ തൗബാലിലെ കോങ്‌ജോമില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 66 ദിവസം നീണ്ടുനിൽക്കുന്ന യാത്ര മാര്‍ച്ച് 20 ന് മുംബൈയിലാണ് സമാപിക്കുക. മണിപ്പൂരില്‍ ഒറ്റ ദിവസമാണ് യാത്ര. അസം, നാഗാലാന്‍ഡ്, ബംഗാള്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ 15 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബസിലും കാല്‍ നടയുമായി നീങ്ങുന്ന യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 110 ജില്ലകളില്‍ യാത്ര എത്തും.

Post a Comment

0 Comments