NEWS UPDATE

6/recent/ticker-posts

ജയിലിടച്ചാലും തല്ലിയൊതുക്കിയാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ല; ജയിൽ മോചിതനായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് ഒരുക്കിയത്. മുദ്രാവാക്യം വിളിയോടെയാണ് പ്രവർത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വീകരിച്ചത്. ഇന്ന് വൈകിട്ട് രാഹുലിന് നാല് കേസുകളിലും ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.[www.malabarflash.com]


ജില്ലാ ജയിലിന് പുറത്ത് നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും വന്‍ സ്വീകരണമാണ് നല്‍കിയത്. നേതാക്കളുടെ തോളിലേറിയാണ് രാഹുൽ ജയിലിന് പുറത്തേക്കെത്തിയത്. എട്ട് ദിവസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പുറത്തിറങ്ങുന്നത്.

എത്രയൊക്കെ ജയിലിൽ അടച്ചാലും തല്ലിയൊതുക്കിയാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു. എന്റെ അമ്മ അടക്കം മുഴുവൻ അമ്മമാർക്കും മലയാളികൾക്കും നന്ദി. ഈ നാട് വാഴുന്ന രാജാവ് എന്ന് വിചാരിക്കുന്ന പിണറായി വിജയനോട് പറയാനുളളത് കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട് എന്നാണെന്നും രാഹുൽ വ്യക്തമാക്കി.

അതിശക്തമായ പോരാട്ടവുമായി തങ്ങൾ ഈ പോരാട്ട ഭൂമിയിലുണ്ടാകും. ജീവപര്യന്തം ലഭിച്ചാലും കേരളത്തിലെ ഫാസിസ്റ്റ് സർക്കാരിനെതിരെയുളള പോരാട്ടത്തിൽ നിന്ന് ഒരടി പോരും പിറകോട്ട് പോകാൻ യൂത്ത് കോൺഗ്രസ് ഒരുക്കമല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

പിണറായി വിജയൻ നേതൃത്വം കൊടുത്ത നാരാദമ സദസ്സിനെതിരെ കല്യേശേരി മുതൽ തിരുവനന്തപുരം വരെ പോരാട്ടം നടത്തിയ പ്രയപ്പെട്ട സഹപ്രവർത്തകർ, വിജയൻ സേനയുടെ ക്രൂര ആക്രമണത്തിന് വിധേയരായവരേയും ഹൃദയാഭിവാദ്യം ചെയ്യുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇതിലും ശക്തമായി പ്രവർത്തിക്കുവാനും സംസാരിക്കാനും തന്നെയാണ് തീരുമാനം വിശദമായ പ്രതികരണം നാളെ ഉണ്ടാകുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Post a Comment

0 Comments