കാഞ്ഞങ്ങാട്: പ്രശസ്ത സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചു.[www.malabarflash.com]
ചൊവ്വാഴ്ച 12 മണിയോടെയാണ് അന്ത്യം. പടന്ന എം.ആർ.വി ഹയർ സെക്കൻ്ററി സ്കൂൾ പ്രഥമാധ്യാപകനായിരുന്നു.
ഭൗതികശരീരം പയ്യന്നൂർ സഹകരണ ആശുപത്രിയിൽ. രാവിലെ 11 മണിക്ക് പോളിടെക്നിക്കിന് സമീപത്തെ പോട്ടച്ചാൽ ഇ.എം.എസ് വായനശാലയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ഉദിനൂരിൽ.
ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക), മക്കൾ: ഡോ.സുരഭി ചന്ദ്രൻ, സുർജിത്.
0 Comments