NEWS UPDATE

6/recent/ticker-posts

കാണാതായ അധ്യാപികയുടെ മൃതദേഹം ക്ഷേത്ര പരിസരത്ത് കുഴിച്ചിട്ട നിലയിൽ

മംഗളൂരു: ശനിയാഴ്ച മുതൽ കാണാതായ അധ്യാപികയുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ മെലുകോട ഭാഗത്ത് ക്ഷേത്രത്തിനടുത്ത മൈതാനിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പാണ്ഡവപുര താലൂക്കിൽ മാണിക്യഹള്ളി ഗ്രാമത്തിലെ ദീപിക വി. ഗൗഡയാണ്(28) കൊല്ല​പ്പെട്ടത്.[www.malabarflash.com]


ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോയ ദീപിക വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഭർത്താവ് മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ്ഓഫ് ആയിരുന്നു എന്ന് പോലീസ് പറഞ്ഞു. അന്ന് വൈകീട്ട് ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി.

അന്വേഷണത്തിനിടെ അധ്യാപികയുടെ സ്കൂട്ടർ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ മൈതാനത്തിന്റെ മൂലയിൽ ദുർഗന്ധം അനുഭവപ്പെട്ടു. അവിടെ കണ്ട മണൽകൂമ്പാരം മാറ്റിയപ്പോഴാണ് ജഡം കണ്ടത്.

മൃതദേഹത്തിൽ പ്രത്യക്ഷ പരിക്കുകൾ ഇല്ലെന്ന് പോലീസ് പറഞ്ഞു. കുടുതൽ കാര്യങ്ങൾ പോസ്റ്റ് മോർട്ടം കഴിഞ്ഞേ അറിയാനാവൂ. സംഭവത്തിന് പിന്നിൽ സംശയിക്കുന്ന ആളുടെ പേര് ബന്ധുക്കൾ പോലീസിന് കൈമാറി. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments