NEWS UPDATE

6/recent/ticker-posts

സർവീസ് ബുക്കിൽ നോമിനിയാക്കിയില്ല; സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ ഭർത്താവ് ശ്വാസംമുട്ടിച്ചുകൊന്നു

ഭോപ്പാൽ: സർവീസ് ബുക്കിൽ നോമിനിയാക്കാത്തതിന് സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ തൊഴിൽരഹിതനായ ഭർത്താവ് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചുകൊന്നു. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ഷാപുരയിലെ സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിഷ നാപിറ്റ് ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മനീഷ് ശർമ (45) ആണ് അറസ്റ്റിലായത്.[www.malabarflash.com]

ഞായറാഴ്ചയായിരുന്നു സംഭവം. തൊഴിൽരഹിതനായ മനീഷ് ശർമ പണത്തിനായി നിഷയെ ഉപദ്രവിക്കുമായിരുന്നു. ഇതിനിടെ സർവീസ് ബുക്ക്, ഇൻഷുറൻസ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവയിൽ തന്നെ നോമിനിയാക്കിയിട്ടില്ലെന്നത് തിരിച്ചറിഞ്ഞതോടെയായിരുന്നു കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകിട്ടാണ് അബോധാവസ്ഥയിൽ നിഷയെ ഇയാൾ ആശുപത്രിയിലേക്കെത്തിക്കുന്നത്. മരണം സ്ഥിരീകരിച്ച ആശുപത്രി അധികൃതർ, വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നെന്നും അതിനാലാകം മരണമെന്നുമാണ് ഇയാൾ മൊഴി നൽകിയത്. എന്നാൽ നിഷയുടെ സഹോദരി അത് നിഷേധിച്ചു. പണത്തിനായി തന്റെ സഹോദരിയെ എപ്പോഴും മനീഷ് ഉപദ്രവിക്കുമായിരുന്നെന്ന‌ു മൊഴിനൽകി. 

മുക്കിലും വായിലും രക്തം കണ്ടതിനാൽ പോസ്റ്റ്‌മോർട്ടം നടത്തുകയും അതില്‍ ശ്വാസംമുട്ടിയുള്ള മരണമെന്ന് ബോധ്യപ്പെട്ടതോടെ ഇയാളെ വിശദമായി ചോദ്യംചെയ്യുകയായിരുന്നു. 2020ൽ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ടായിരുന്നു ഇവരുടെ വിവാഹം. 24 മണിക്കൂറിനകം കൊലപാതകം തെളിയിച്ച അന്വേഷണസംഘത്തിന് 20,000 രൂപ ഡിഐജി പാരിതോഷികവും പ്രഖ്യാപിച്ചു. 

Post a Comment

0 Comments