കൊയിലാണ്ടി: കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലമായി കേരളീയ പരിസരത്ത് വിശ്രമമില്ലാതെ പ്രവർത്തിച്ച സയ്യിദ് അലി ബാഫഖി തങ്ങൾക്ക് അർഹിക്കുന്ന ആദരവ് നൽകി ജന്മനാട്. വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി നാടൊട്ടുക്കും സഞ്ചരിച്ചും ആത്മീയ സദസ്സുകൾക്ക് നേതൃത്വം നൽകിയും തങ്ങൾ നടത്തുന്ന അതുല്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിരുന്നു കൊയിലാണ്ടി സ്പോർസ് കൗൺസിൽ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്.[www.malabarflash.com]
മതരാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി സയ്യിദലി ബാഫഖി തങ്ങള്‍ക്ക് കാന്തപുരം ഉസ്താദ് സ്ഥാനവസ്ത്രം നല്‍കുകകും തലപ്പാവ് അണിയിക്കുകയും ചെയ്തു. ‘കര്‍മ സാഫല്യത്തിന്റെ ആറു പതിറ്റാണ്ട് ‘ എന്ന ശീര്‍ശകത്തില്‍ സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
സാദാത്തുക്കളുടെ നേതൃത്വത്തിൽ കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മുബാറക് മൻസിലിൽ നിന്നും സമ്മേളന വേദിയിലേക്ക് തങ്ങളെ ആനയിച്ചത്. ആദരവ് സമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സാദാത്തുക്കളുടെ നേതൃത്വത്തിൽ കോയ കാപ്പാടും സംഘവും അവതരിപ്പിച്ച ദഫ് മുട്ടിന്റെ അകമ്പടിയോടെയാണ് മുബാറക് മൻസിലിൽ നിന്നും സമ്മേളന വേദിയിലേക്ക് തങ്ങളെ ആനയിച്ചത്. ആദരവ് സമ്മേളനം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സ്പീക്കർ എ എൻ ഷംസീർ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു |
കെ കെ അഹമ്മദ് കുട്ടി മുസ്ല്യാർ പ്രാർഥന നടത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ അലി ബാഫഖി തങ്ങളെ ആദരിച്ച് മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെത്തിയ ബാഫഖി കുടുംബത്തിലെ സമുന്നതനായ നേതാവാണ് സയ്യിദ് അലി ബാഫഖി തങ്ങളെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. ആദരവിന്റെ ഭാഗമായി മര്‍കസ് ഹോംഡ്രീം പദ്ധതിയുടെ ഭാഗമായി ആറ് സയ്യിദ•ാര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. ഇതിന്റെ പ്രഖ്യാപനം കാന്തപുരം നടത്തി.
സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങൾക്കിടയിലും മനസ്സ് തളരാതെ, പ്രതിസന്ധി ഘട്ടങ്ങളിൽ തകരാതെ നിന്ന അലി ബാഫഖി തങ്ങൾ എല്ലാവരും മാതൃകയാണെന്ന് ഖലീൽ തങ്ങൾ പറഞ്ഞു.
കർണാടക സ്പീക്കർ യു ടി ഖാദർ മുഖ്യാഥിതിയായി. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. അബ്ദുൽ ഹക്കീം അസ്ഹരി, റഹ്മത്തുല്ലാസഖാഫി എളമരം, ബഷീർ സഖാഫി വെണ്ണക്കോട്, സി പി ഉബൈദുള്ള സഖാഫി, ഫിർധൗസ് സഖാഫി കടവത്തൂർ തുടങ്ങിയവർ സംസാരിച്ചു.
മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിലും ആത്മീയ രംഗത്തും കഴിഞ്ഞ ആറു പതിറ്റാണ്ട് കാലം പ്രവര്‍ത്തകര്‍ക്കാശ്വാസമായി പ്രവര്‍ത്തിച്ചു. തന്റെ വീല്‍ ചെയറില്‍ എത്തിപ്പെടാന്‍ പറ്റുന്നിടത്തെല്ലാം സാനിധ്യം കൊണ്ടും പ്രാര്‍ഥനകള്‍ കൊണ്ടും സയ്യിദവര്‍കള്‍ നിറഞ്ഞു നിന്നു.
സയ്യിദ് അഹമ്മദ് ബാഫഖി – സയ്യിദത്ത് നഫീസ ബീവി ദമ്പതികളുട മകനായി 1938 നവംബർ 14 നാണ് സയ്യിദ് അലി ബാഫഖി തങ്ങളുടെ ജനനം. മദ്രസ കാലത്തിനു ശേഷം പള്ളിദർസുകളുടെ ലോകത്തിലേക്ക് കടന്ന തങ്ങൾ പട്ടിക്കാട് ജാമിഅ നൂരിയയിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. ഇ കെ അബൂബക്കർ മുസ്‍ലിയാർ, കോട്ടുമല അബൂബക്കർ മുസ്‍ലിയാർ, താഴക്കോട് കുഞ്ഞലവി മുസ്‍ലിയാർ എന്നിവർ ജാമിഅയിൽ അദ്ദേഹത്തിന് അറിവ് പകർന്നുനൽകി.
പഠന ശേഷം പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്ന് വിനയത്തോടെ ഒതുങ്ങി കൂടാൻ ശ്രമിച്ച സയ്യിദ് അലി ബാഫഖി തങ്ങളെ കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാരാണ് പൊതു ഇടത്തേക്ക് എത്തിച്ചത്. ദീർഘകാലം കാന്തപുരം ഉസ്താദിന്റെ സഹയാത്രികനായ തങ്ങൾ പിന്നീട് സുന്നി സമൂഹത്തിന് തന്റെ സാന്നിധ്യം വേണ്ടിടങ്ങളില്ലാം എത്തിച്ചേർന്നു.
0 Comments