NEWS UPDATE

6/recent/ticker-posts

കാസര്‍കോട് നഗരത്തില്‍ രണ്ടുസംഘങ്ങള്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതികളായ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളെ ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിനു കേസെടുത്ത പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.[www.malabarflash.com] 

വെള്ളിയാഴ്ച രാത്രി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപത്തെ കോട്ടക്കണ്ണിയിലാണ് സംഭവം. കാപ്പയടക്കം 21 കേസുകളില്‍ പ്രതിയായ മീപ്പുഗിരിയിലെ തേജ് എന്ന അജയകുമാറി(27)നാണ് പരിക്കേറ്റത്. തലയ്ക്ക് ഇരുമ്പു വടികൊണ്ടും കുപ്പി കൊണ്ടുമുള്ള അടിയേറ്റ തേജ് മംഗളൂരുവിലെ ആശുപത്രിയിലാണ്. 

സംഭവത്തില്‍ 12 കേസുകളില്‍ പ്രതിയായ വിജിത്ത്, നാലു കേസുകളില്‍ പ്രതിയായ സൗരത്ത് എന്നിവര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിനു കേസെടുത്തു. 

രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ടൗണ്‍ എസ്.ഐ കെ.പി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Post a Comment

0 Comments