മരിച്ചവരില്‍ ഒരാള്‍ നെല്ലിക്കട്ട ചൂരിപ്പള്ളം സ്വദേശി മുഹമ്മദ് ഷഹീര്‍ (19)ആണെന്ന് തിരിച്ചറിഞ്ഞു. മാതാവാണ് ആശുപത്രിയിലുള്ള മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്. ഷഹീറിനെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്. അതേസമയം മരിച്ച രണ്ടാമത്തെ ആളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പോലീസ് സൈബര്‍ സെല്ല് വഴി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.
കാസര്‍കോട് കരിപ്പൊടിയിലെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച രാത്രി മോഷണം പോയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചേയാണ് ഈ വിവരം ഇരുവരും അറിയുന്നത്. ഇതേ തുടര്‍ന്ന് രാവിലെ തന്നെ ഇരുവരും ടൗണ്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടു മൊബൈലുകള്‍ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മോഷണം പോയ മൊബൈലുകളാണെന്ന് വ്യക്തമായത്.
0 Comments