NEWS UPDATE

6/recent/ticker-posts

ബീച്ച് ടൂറിസത്തിന് ഒരു കോടി; ഉദുമ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബേക്കൽ ടൂറിസം പദ്ധതിയുടെ പരിധിയിൽ പെടുന്ന ഉദുമ ഗ്രാമ പഞ്ചായത്തില തീരപ്രദേശത്തെ ടൂറിസം വികസനത്തിന്റെ അന്തസാധ്യതകൾ മുതലെടുക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനാണ് ഒരു കോടി രൂപ നീക്കിവെച്ചത്.[www.malabarflash.com]

അതി ദാരിദ്യം ഒഴിവാക്കുന്നതിനുള്ള മൈക്രോ പ്ലാനുകൾക്കും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും മൽസ്യ തൊഴിലാളികൾക്കും വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളും സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു 

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വികസനം ലക്ഷ്യമിട്ട് പുതിയ കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം വാങ്ങുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചു. കതിർ റൈസ് എന്ന ബ്രാൻഡിൽ അരി ഉൽപാദിപ്പിക്കുന്നതിന് ഫണ്ട് വകയിരുത്തി. 

ആകെ പത്ത് കോടി അറുപത്തി നാല് ലക്ഷത്തി എഴുപത്തി മൂന്നായിരത്തി നൂറ്റി എഴുപത്തി ഒമ്പത് രൂപ വകയിരുത്തിയുള്ള കരട് നിർദ്ദേശങളാണ് സെമിനാറിൽ അവതരിപ്പിക്കപ്പട്ടത്. 

സെമിനാറിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ ആസൂത്രണ സമിതി ഉപാധ്യാക്ഷൻ പി കുമാരൻ നായർക്ക് നൽകി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻ സിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഗീതാകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണൻ സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബീബി കരട് പദ്ധതി രേഖ അവതരണവും നിർവഹിച്ചു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആശംസകൾ അറിയിച്ചു

Post a Comment

0 Comments