'വിദ്വേഷവും പരസ്പരമുള്ള പോരും നമ്മൾ ഒഴിവാക്കണം. സമസ്തയ്ക്ക് ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല. സമസ്ത മഹത്തായ പ്രസ്ഥാനമാണ്, അതിന് വിള്ളൽ ഉണ്ടാക്കുന്ന പ്രവർത്തനം ചെയ്യരുത്. സമസ്ത മഹത്തായ പ്രസ്ഥാനമാണ് അതിന് വിള്ളൽ ഉണ്ടാകരുത്. പ്രസിഡൻ്റ് സ്ഥാനത്ത് ഞാൻ പോരെങ്കിൽ മാറ്റണം, പറ്റിയ ആളുകളെ നിയമിക്കണം. സംഘടന മഹത്തായി നിലനിൽക്കുക എന്നതാണ് പ്രധാനം, ഈ സംഘടന കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണം', ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഉലമാക്കളും ഉമറാക്കളും ഉണ്ടാക്കിയ യോജിപ്പിന്റെ മേഖലയെ തകര്‍ക്കരുത്. അഭിപ്രായ ഭിന്നതകള്‍ക്ക് വഴിവെക്കുന്ന സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ സൂക്ഷിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായത്തില്‍ വിള്ളലുണ്ടാക്കും.പരസ്പരമുള്ള ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്. ചിദ്രത ഉണ്ടായി തീര്‍ന്നാല്‍ അതിനെ ഇല്ലാതാക്കുക പ്രായസമായിരക്കുമെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
ഉന്നത മതവിജ്ഞാനം നേടി പുറത്തിറങ്ങുന്ന പണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അറിവു കുറയുന്ന കാലമാണിത്. ഈകാലത്ത് വലിയ ഉത്തരവദിത്തമാണ് യുവ പണ്ഡിതര്‍ക്കുള്ളതെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.
ഇസ്‌ലാമിക വൈജ്ഞാനിക നവോത്ഥാന മണ്ഡലത്തില്‍ പുതിയ അധ്യായം തീര്‍ത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് 61ാം വര്‍ഷിക 59ാം സനദ് ദാന മഹാസമ്മേളനത്തിൽ പ്രബോധന വീഥിയിലേക്ക് 572 ഫൈസി പണ്ഡിതന്‍മാരെകൂടി നാടിനു സമര്‍പ്പിച്ചു. മതവൈജ്ഞാനിക നവോഥാന രംഗത്ത് ഒട്ടേറെ കര്‍മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് ഇത്തവണയും വര്‍ഷികാഘോഷ പരിപാടികള്‍ക്ക് പരിസമാപ്തി കുറിച്ചത്.ഇസ്ലാമിന്റെ പാരമ്പര്യ വഴിയില്‍ അടിയുറച്ച് നിന്ന് പുതിയ കാലത്തെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പണ്ഡിതന്‍മാര്‍ തയാറാവണമെന്ന് ജാമിഅസമ്മേളനം ആഹ്വാനം ചെയ്തു.പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.പി അബ്ദുസമദ് സമദാനി എം.പി ,അബ്ദുസമദ് പൂക്കോട്ടൂര്‍ സംസാരിച്ചു. യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം ജാമിഅ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
0 Comments