NEWS UPDATE

6/recent/ticker-posts

വാസ്തു വിദഗ്ധന്‍ എ.രവീന്ദ്രൻ കുഴഞ്ഞു വീണു മരിച്ചു

ബേക്കൽ: വാസ്തു വിദഗ്ധനും ചിത്രകാരനുമായ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പുഴ കൂട്ടക്കനിയിലെ എ.രവീന്ദ്രൻ (സൃഷ്ടി രവി- 54) ആണ് മരിച്ചത്.[www.malabarflash.com]

പൂച്ചക്കാട് നിർമാണം പൂർത്തിയായ ഒരു വീടിൻ്റെ കുറ്റിപറിക്കൽ 
ചടങ്ങ് കഴിഞ്ഞ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിരവധി ക്ഷേത്രങ്ങളുടേയും ഭജന മഠങ്ങളുടേയും മഠപ്പുരകളുടേയും നിർമാണച്ചുമതല വഹിച്ചിട്ടുണ്ട്. ചിത്രകാരനും ആയിരുന്നു. 

പരേതരായ വെളുത്തമ്പു ആചാരിയുടേയും മാണിയുടേയും മകനാണ്.
ഭാര്യ: വിനോദിനി. മകൾ: നിരഞ്ജന (യു.കെ.) .സഹോദരങ്ങൾ: മാധവി,രോഹിണി, കാർത്യായനി, കുഞ്ഞിരാമൻ, നാരായണി, നാരായണൻ, സുശീല, പീതാംബരൻ.

Post a Comment

0 Comments