NEWS UPDATE

6/recent/ticker-posts

കീക്കാനം കോതോർമ്പൻ തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് ലോഗോ പ്രകാശനം ചെയ്തു

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രം കീക്കാനം കുന്നത്ത് കോതോർമ്പൻ തറവാട് തോക്കാനം താനത്തിങ്കാൽ ദേവസ്ഥാനത്ത് ഏപ്രിൽ 5 മുതൽ 7 വരെ നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ട് ഉത്സവത്തിന്റെ ലോഗോ സി. എച്ച് .കുഞ്ഞമ്പു എം. എൽ.എ പ്രകാശനം ചെയ്തു. സോഷ്യൽ മീഡിയ പേജുകളുടെ ലോഗിങ് ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ നിർവഹിച്ചു.[www.malabarflash.com]


ആഘോഷകമ്മിറ്റി ചെയർമാൻ ശിവരാമൻ മേസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.ബാലകൃഷ്ണൻ പുളിക്കാൽ, വർക്കിംഗ് ചെയർമാൻ പി.പി.ചന്ദ്രശേഖരൻ, ട്രഷറർ കേളു പുല്ലൂർ, പബ്ലിസിറ്റി ചെയർമാൻ ജിതിൻ ചന്ദ്രൻ, സാമ്പത്തിക സമിതി ചെയർമാൻ രാജീവൻ തോട്ടത്തിൽ, സുനിഷ് പൂജാരി, കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താർ, പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, പി. കെ. രാജേന്ദ്രനാഥ്, അഡ്വ.കെ. ബാലകൃഷ്ണൻ, അച്യുതൻ ആടിയത്ത്, പള്ളിക്കരപഞ്ചായത്ത്‌ അംഗങ്ങളായ ലീനരാഘവൻ, റീജാരാജേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ സുമതി, കരുണാകരൻ കീക്കാനം, എം.നാരായണൻനായർ, എന്നിവർ പ്രസംഗിച്ചു.

ലോഗോ രൂപകല്പന ചെയ്ത വിജേഷിനെ ചടങ്ങിൽ ആദരിച്ചു.

Post a Comment

0 Comments