യുവതിയുടെ ഭർത്താവ് ജീവിച്ചിരിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തു. ആശുപത്രിയിലെ എസി പൊട്ടിത്തെറിച്ച് പരിക്കേറ്റ എസി ടെക്നീഷ്യൻമാരിൽ ഒരാളുടെ ഭാര്യയാണ് ജീവനൊടുക്കിയത്. ഇയാൾ മരിച്ചെന്ന് പറഞ്ഞ്, ആശുപത്രി അധികൃതർ കത്തിക്കരിഞ്ഞ മൃതദേഹം നൽകിയതാണ് പ്രശ്നത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
എസി ടെക്‌നീഷ്യനായ ദിലീപ് സാമന്തരായ് (34) അപകടത്തിൽ പരിക്കേറ്റിരുന്നു. ഇയാളുൾപ്പെടെ നാല് പേർക്കാണ് പരിക്കേറ്റത്. എന്നാൽ, ദിലീപ് മരിച്ചതായി ബന്ധപ്പെട്ട ജീവനക്കാർ കുടുംബത്തെ അറിയിച്ചു. തുടർന്ന് മൃതദേഹവും കൈമാറി. മൃതദേഹം പൊള്ളലേറ്റ് കത്തിക്കരിഞ്ഞതിനാൽ തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു.

ഭർത്താവ് മരിച്ച ദുഃഖം സഹിക്കവയ്യാതെ പുതുവത്സര ദിനമായ ജനുവരി ഒന്നിന് ദിലീപിന്റെ ഭാര്യ സോന (24) ആത്മഹത്യ ചെയ്തു. എന്നാൽ വെള്ളിയാഴ്ച ഭുവനേശ്വറിലെ ഹൈടെക് ഹോസ്പിറ്റൽ ദിലീപ് സാമന്തരായ് ജീവിച്ചിരിപ്പുണ്ടെന്നും സോനയ്ക്കും ബന്ധുക്കൾക്കും സംസ്‌കരിക്കാൻ നൽകിയ മൃതദേഹം ദിലീപിന്റെ സഹപ്രവർത്തകൻ ജ്യോതിരഞ്ജൻ മല്ലിക്കിന്റെതാണെന്നും വ്യക്തമാക്കി.
0 Comments