മൊഴിയുടെ അടിസ്ഥാനത്തിൽ, കസ്റ്റഡിയിലുണ്ടായിരുന്ന തിരുനെൽവേലി സ്വദേശികളായ ബസന്ത്, കാന്തൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കൂട്ട ബലാത്സംഗ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂട്ടുപ്രതി ദിനേശൻ ഒളിവിലാണ്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയുടെ മൊഴി വർക്കല പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
ജനുവരി മൂന്നിന് ഉച്ചയ്ക്ക് 1.45 ഓടെ പാപനാശം ഹെലിപ്പാഡ് കുന്നിൽ നിന്നും യുവതി 30 അടിയോളം താഴ്ചയിലേക്ക് ചാടുകയായിരുന്നു. കൈകാലുകൾക്ക് ഒടിവും ശരീരമാകെ പരിക്കേൽക്കുകയും ചെയ്ത യുവതിയെ നാട്ടുകാരും ടൂറിസം പോലീസും ലൈഫ് ഗാർഡുകളും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവതിയെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.
ക്രൂരമായ പീഡനമാണ് തനിക്ക് സംഭവിച്ചതെന്നും ഇവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി പോലീസിനോട് പറഞ്ഞു. സൗഹൃദത്തിലായിരുന്ന യുവാവിനൊപ്പം എത്തിയ തന്നെ ജ്യൂസിൽ ലഹരി നൽകിയെന്നും പലയിടങ്ങളിൽ കൊണ്ടു പോയി നാല് ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ചു എന്നും യുവതിയുടെ മൊഴിയിലുണ്ട്.

0 Comments