കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം.[www.malabarflash.com]
കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതനായ സൈനുദ്ദീനിന്റെയും ആസ്യുമ്മയുടെയും മകനാണ്.
റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, തംസീന.
0 Comments