കുമ്പള: ഉപ്പള സോങ്കാലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മീഞ്ച സ്വദേശിക്ക് ദാരുണാന്ത്യം. മീഞ്ച കൊജമുഖ ഉമിക്കളയിലെ മുഹമ്മദ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഒബർളെ മഖാം ഉറൂസിൽ സംബന്ധിച്ച് സുഹൃത്തിനെ കൊടങ്കയിലെ വീട്ടിൽ വിട്ട് സ്കൂട്ടറിൽ തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്.[www.malabarflash.com]ഉമിക്കള മൊയ്തീൻ കുഞ്ഞി - നഫീസ ദമ്പതികളുടെ മകനാണ് മുഹമ്മദ്.
കാറിൻറെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. മൃതദേഹം ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: മിസിരിയ. മക്കൾ : അജ്മൽ, ഫാത്തിമ. സഹോദരങ്ങൾ: സലീം, യൂസഫ് , ഫാറൂഖ്, ഫാത്തിമ, താഹിറ, നസീമ, ഹസീന.
0 Comments