കാസർകോട്: സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആദൂർ സി എ നഗറിലെ അബ്ദുൽ ഖാദർ - റംല ദമ്പതികളുടെ മകൻ റഈസ് അൻവർ (18) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ കുമ്പള - മുള്ളേരിയ പാതയിൽ ദേലംപാടിയിലാണ് അപകടം നടന്നത്. മുള്ളേരിയയിൽ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു റഈസ്.[www.malabarflash.com]
ജോലി സംബന്ധമായ കാര്യങ്ങൾക്കായി മറ്റൊരാളുടെ കൂടെ യാത്ര ചെയ്യുമ്പോൾ എതിർദിശയിൽ നിന്ന് വന്ന മിനിലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ റഈസിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
0 Comments