NEWS UPDATE

6/recent/ticker-posts

ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ആനന്ദ് ഭവനില്‍ നന്ദു ശിവാനന്ദ്(27) ആണ് മരിച്ചത്. സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജഗത് അടക്കം അഞ്ചുപേർ പോലീസ് പിടിയിൽ.[www.malabarflash.com]


കഴിഞ്ഞ ദിവസം വൈകീട്ട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു ആക്രമണം . ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ നന്ദു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജഗത്തും സംഘവും തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഇവിടെ വച്ച് ഉണ്ടായ വാക്കേറ്റത്തിന് പിന്നാലെ നന്ദുവിനെ ജഗത് ഹെല്‍മറ്റ് കൊണ്ട് അടിക്കുകയുമായിരുന്നു.

അക്രമത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ നന്ദുവിനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് ഇന്ന് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ജഗത്തിനെ കൂടാതെ ആര്‍ജുന്‍, ഇന്ദ്രജിത്ത, സജിത്ത്, സജി എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

0 Comments