NEWS UPDATE

6/recent/ticker-posts

രാത്രിയിൽ വിളിച്ച്‌വരുത്തി മർദനം,യുവതിക്കൊപ്പം നിർത്തി വീഡിയോ ചിത്രീകരണം,പണം കവരൽ; 7പേര്‍ പിടിയിൽ

ചേര്‍ത്തല: രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒന്‍പതംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും അപഹരിച്ചു. യുവതിക്കൊപ്പം നിര്‍ത്തി വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്.[www.malabarflash.com]


ആലപ്പുഴ സ്വദേശി അഖിലിനെ(25)യാണ് തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 23-നു രാത്രിയിലാണു സംഭവം. ആലുവ ചൂര്‍ണിക്കര തായിക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ജലീല്‍ (32), ബാര്യത്തുവീട്ടില്‍ ജലാലുദ്ദീന്‍ (35), മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), നച്ചത്തള്ളാത്ത് ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരയ്ക്കല്‍ അല്‍ത്താഫ് (20), കരുനാഗപ്പള്ളി പാരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണു പിടിയിലായത്.

പോലീസ് പറയുന്നതിങ്ങനെ: അഖിലും കല്യാണിയും സൗഹൃദത്തിലായിരുന്നു. അഖില്‍ കല്യാണിയെ ഫോണിലൂടെ അസഭ്യംപറഞ്ഞതാണു തട്ടിക്കൊണ്ടുപോകലിനു കാരണമായത്. കല്യാണി കൂട്ടുകാരുമായി ആലോചിച്ച് അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനു സമീപത്തുനിന്നു കാറിലാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 3,500 രൂപയും ഫോണും കവര്‍ന്നശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കിവിട്ടു.

കാക്കനാടു ഭാഗത്തെത്തിച്ചാണ് മര്‍ദിച്ചതും വീഡിയോ ചിത്രീകരിച്ചതെന്നുമാണു വിവരം. തുടര്‍ന്ന് യുവാവ് ചേര്‍ത്തല പോലീസില്‍ പരാതിനല്‍കി. സ്റ്റേഷന്‍ ഓഫീസര്‍ ബി. വിനോദ്കുമാര്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ആലുവയിലെ കോഫിഷോപ്പില്‍നിന്നു പിടികൂടിയത്.

Post a Comment

0 Comments