NEWS UPDATE

6/recent/ticker-posts

15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുമായി ഒരേസമയം ശാരീരികബന്ധത്തിലേര്‍പ്പെട്ടു; യുവതി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: പതിനഞ്ചുവയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് അമേരിക്കയില്‍ യുവതി അറസ്റ്റിലായി. മിനസോട്ട സ്വദേശിയും രണ്ടുകുട്ടികളുടെ മാതാവുമായ അലിസണ്‍ ലേ ഷാര്‍ഡിനെ(38)യാണ് പോലീസ് പിടികൂടിയത്. പതിനഞ്ചുവയസ്സ് പ്രായമുള്ള ഹോക്കി താരങ്ങളായ രണ്ട് ആണ്‍കുട്ടികളുമായി ഒരേസമയം ഹോട്ടലില്‍വെച്ച് ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്നാണ് കേസ്. ജനുവരി 14-നായിരുന്നു സംഭവം.[www.malabarflash.com]


കൊളൊറാഡോയില്‍നിന്നുള്ള ഹോക്കി ടീമിലെ രണ്ടുപേരാണ് യുവതിയുടെ അതിക്രമത്തിനിരയായത്. സംഭവദിവസം ഹോട്ടലിലെ ഹോട്ട് ടബ്ബില്‍വെച്ചാണ് യുവതി ഹോക്കി കളിക്കാരായ കൗമാരക്കാരെ പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടികള്‍ മുറികളിലേക്ക് മടങ്ങിയെങ്കിലും ഇവരിലൊരാള്‍ക്ക് പ്രതി സ്‌നാപ്പ്ചാറ്റി വഴി സന്ദേശം അയച്ചു. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായെന്നും തനിക്ക് നിങ്ങളുടെ മുറിയിലേക്ക് വരണമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. തുടര്‍ന്ന് മുറിയിലെത്തിയ യുവതി കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ വയസ്സ് ചോദിച്ചതിന് ശേഷം തന്റെ മക്കളുടെ പ്രായമുള്ളവരാണെന്നായിരുന്നു യുവതി കുട്ടികളോട് പറഞ്ഞത്. പിന്നീട് സംഭാഷണം ലൈംഗികകാര്യങ്ങളിലേക്ക് തിരിഞ്ഞു. ഇതിനുപിന്നാലെയാണ് രണ്ടുകുട്ടികളുമായി പ്രതി ശാരീരികബന്ധത്തിലേര്‍പ്പെട്ടത്.

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവതി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു രണ്ടുകുട്ടികളുടെയും മൊഴി. മറ്റൊരു കുട്ടി നോക്കിനില്‍ക്കേയാണ് ഒരേസമയം രണ്ടുപേരുമായി യുവതി ശാരീരികബന്ധത്തിലേര്‍പ്പെട്ടതെന്നും ഇവര്‍ വെളിപ്പെടുത്തി. ഒടുവില്‍ പ്രതിയോട് മുറിയില്‍നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷം ഹോക്കി മത്സരം നടക്കുന്നയിടത്ത് പ്രതി വന്നതായും കുട്ടികള്‍ക്ക് വീണ്ടും സന്ദേശമയച്ചതായും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്.

Post a Comment

0 Comments