NEWS UPDATE

6/recent/ticker-posts

ആര്‍ക്കോവി ‘19; കോവിഡ് കാലത്തെ ഓര്‍മ്മപ്പെടുത്തലുമായി കാഞ്ഞങ്ങാട്ട് പെയിന്റിങ് എക്‌സിബിഷന്‍

കാഞ്ഞങ്ങാട്: കോവിഡ് കാലത്ത വേദനകളും നഷ്ടങ്ങളും ഒരുമയും സ്നേഹവും ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങളുമായി ഓരോ ജില്ലകളിലും നടത്തിവരുന്ന ആർക്കോവി'19 പെയിന്റിംഗ് എക്സിബിഷൻ കാഞ്ഞങ്ങാട് ലളിതകലാഅക്കാദമി ഗാലറിയിൽ ഫെബ്രുവരി 10മുതൽ 13 വരെ നടക്കും.[www.malabarflash.com]


ഓർമ്മപ്പെടുത്തലിൻ്റെ സഞ്ചരിക്കുന്ന ഈ ചിത്രവർണ്ണ കൂട്ടായ്മയ്ക്ക്  നിറംപകരുന്നത് ചിത്രകാരി ഫോറിൻ്റോ ദീപ്തി പാലക്കാടാണ് അവരുടെ നേതൃത്വത്തിലുള്ള എക്സിബിഷൻ ഇതിനോടകം കേരളത്തിലെ പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കൊല്ലം ,കോഴിക്കോട്, വയനാട് ,കണ്ണൂർ, തൃശൂർ എന്നീ ജില്ലകളിൽ കഴിഞ്ഞു. അതിന് ശേഷമാണ് കാസർകോട് ജില്ലയിലേക്ക് എത്തിയിരിക്കുന്നത്

ഓരോ ജില്ലകളിലെയും കലാകാരന്മാരെയും ഉൾപ്പെടുത്തിയാണ് പ്രദർശനം നടത്തിവരുന്നത്. ഇരുപതിലധികം ചിത്രകാരന്മാരുടെ അൻപതോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അക്കാദമി ഹാളിൽ ശനിയാഴ്ച രാവിലെ 11.30യ്ക്ക് ചിത്രകാരൻ വിനോദ് അമ്പലത്തറ പ്രദർശനം ഉൽഘാടനം ചെയ്യും. ചിത്രകാരന്മാരായ മോഹനചന്ദ്രൻ, ശ്യാമ ശശിമാസ്റ്റർ, സചീന്ദ്രൻ കാറഡുക്ക എന്നിവർ പങ്കെടുക്കും

Post a Comment

0 Comments