അബുദാബി: ആരോഗ്യ മാനദണ്ഡങ്ങള്‍ ലംഘിച്ച സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയെടുത്ത് അബുദാബി ആരോഗ്യ വകുപ്പ്. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹെല്‍ത്ത് സെന്ററിന് 10 ലക്ഷം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിര്‍ഹമാണ് പിഴ ചുമത്തിയത്.[www.malabarflash.com]
രേഖകളില്‍ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തില്‍ സെന്ററിലെ ചില ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഹെല്‍ത്ത് സെന്ററിന്റെ എല്ലാ ശാഖകകളിലും ദന്ത ചികിത്സ നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. ഇതിന് പുറമെ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ എട്ട് ഹെല്‍ത്ത് സെന്ററുകള്‍, നാല് പരിചരണ കേന്ദ്രങ്ങള്‍, ഒരു ഡെന്റല്‍ ക്ലിനിക്, ഒക്യുപേഷനല്‍ മെഡിസിന് സെന്റര്‍, ലബോറട്ടറി, മെഡിക്കല്‍ സെന്റര്‍ എന്നിവ അടച്ചുപൂട്ടാനും ആരോഗ്യ വകുപ്പ് ഉത്തരവിട്ടു.
പകർച്ചവ്യാധി കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ഇലക്ട്രോണിക് റിപ്പോർട്ടിങ് നിയമങ്ങളുടെ ലംഘനം, അടിയന്തര കേസുകളിൽ മരുന്നുകളും മറ്റു സഹായങ്ങളും ലഭ്യമാക്കാതിരിക്കുക, പകർച്ചവ്യാധി തടയുന്നതിൽ വീഴ്ച, മെഡിക്കൽ റെക്കോഡുകൾ സുരക്ഷിതമായി സൂക്ഷിക്കാതിരിക്കുക, ഹോം കെയർ സർവീസ് രംഗത്തെ നിർദേശങ്ങൾ പാലിക്കാതിരിക്കുക, രോഗിയുടെ സമ്മതമില്ലാതെയുള്ള ചികിത്സ, ചികിത്സയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വെല്ലുവിളികളും രോഗിയോട് വ്യക്തമാക്കാതിരിക്കുക, ആരോഗ്യ വിഭാഗത്തിന്റെ ലൈസൻസുള്ള പ്രഫഷനുകളെ നിയമിക്കുന്നതിൽ വീഴ്ച എന്നീ നിയമലംഘനങ്ങളാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
0 Comments