NEWS UPDATE

6/recent/ticker-posts

കനത്ത മഴ; ഒമാനിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു


മ​സ്ക​ത്ത്​: ന്യൂ​ന​മ​ർദ്ദത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന​ത്ത മ​ഴയിൽ ​ഒമാനിൽ രണ്ട്​ കുട്ടികൾ മരിച്ചു. റുസ്താഖിലെ വാദി ബനീ ഗാഫിറില്‍ കാണാതായ മൂന്ന് കുട്ടികളിൽ രണ്ടുപേരുടെ മൃതദേഹമാണ്​ തിങ്കളാഴ്ച രാത്രിയോടെ കിട്ടിയത്​. മറ്റ്​ കുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന്​ സിവില്‍ ഡിഫന്‍സ് ആൻഡ്​ ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.[www.malabarflash.com]


രാജ്യത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ തിങ്കളാഴ്ച രാത്രിയും നല്ല മഴയാണ്​ ലഭിച്ചത്​. മു​സ​ന്ദം, തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, മ​സ്‌​ക​ത്ത്, ദാ​ഖി​ലി​യ, ദാ​ഹി​റ, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വി​ല​യ​ത്തു​ക​ളി​ലാ​ണ്​ ശ​ക്​​ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​ മ​ഴ കോ​രി​ചൊ​രി​യു​ന്ന​ത്. 

വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ച്​ ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന സ്​​ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി നി​ൽ​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സും നി​ർ​ദ്ദേ​ശി​ച്ചു. അ​ത്യാ​വ​ശ്യ​ക​ാര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങ​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വാദികളിലും മറ്റും കടുങ്ങിയ നിരവധിപേരെയാണ്​ തിങ്കളാഴ്ച രക്ഷിച്ചത്​. ബുറൈമിയില്‍ വാദിയില്‍ വാഹനത്തില്‍ അകപ്പെട്ടയാളെളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. യങ്കലില്‍ രണ്ട് പേര്‍ സഞ്ചരിച്ച വാഹനം വാദിയില്‍ കുടുങ്ങി. ഒരാളെ രക്ഷപ്പെടത്തി. സീബിൽ നിന്ന്​ ഒരാളെയും രക്ഷിച്ചു. ദാഹിറ ഗവർണറേറ്റിലെ യാങ്കുളിലെ വാദിയിൽ വാഹനത്തിൽ കൂടുങ്ങിയ ആറുപേരെയും രക്ഷിച്ചു.

മുൻ കരുതൽ നടപടിയുടെ ഭാഗമായി അൽവുസ്ത, ദോഫാർ ഒഴികെയുള്ള ഗവർണറേറ്റകളിൽ തിങ്കളാഴ്ച ഒമാൻ അധികൃതർ പൊതു അവധി നൽകിയിരുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്​ മുവാസലാത്ത് മസ്കത്ത്​ സിറ്റി സർവിസ്​ റദ്ദാക്കി. എന്നാൽ, മറ്റ്​ സർവിസുകൾ പതിവുപോലെ തുടർന്നു. മവേല സെൻട്രൽ മാർക്കറ്റ്​ മസ്കത്ത്​ മുനിസിപ്പാലിറ്റി അടച്ചിട്ടു. 

മസ്കത്ത് ഗവർണറേറ്റിലെ​ അമീറാത്ത്-ബൗശർ റോഡ് പൂർണമായി അടച്ചു.
തലസ്ഥാന നഗരിയിൽ തിങ്കളാഴ്ച രാവിലെ മുതൽ കാര്യമായിട്ട്​ മഴയുണ്ടായിരുന്നില്ല. എന്നാൽ ഉച്ചയോടെ മഴ കനക്കാൻ തുടങ്ങി. സുർ ബാനി ഖുസൈം വാദി കവിഞ്ഞ്​ ഒഴുകിയതിനാൽ, ഷിനാസ്​​ വിലായത്തിനും ലിവക്കും ഇടയിൽ ഗതാഗതം തടസ്സപ്പെട്ടു. റോയൽ ഒമാൻ പൊലീസിന്‍റെ നേതൃത്വത്തിൽ സഥിതിഗതികൾ നിരീക്ഷിച്ച്​ കൊണ്ടിരിക്കുകയാണ്​.


ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു
മസ്കത്ത്​: കനത്ത മഴയുടെ പശ്​ചാലത്തിൽ ഒമാനിലെ സ്കൂളുകൾക്ക്​ ചൊവ്വാഴ്ചയും അവധിയായിരിക്കുമെന്ന്​ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കും.

എന്നാൽ, ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിൽ പതിവുപോലെ ക്ലാസുകൾ നടക്കും. മഴയെ തുടർന്ന്​ തിങ്കളാഴ്ചയും രാജ്യത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ അധികൃതർ അവധി നൽകിയിരുന്നു.

Post a Comment

0 Comments