NEWS UPDATE

6/recent/ticker-posts

പനിക്ക് പിന്നാലെ വില്ലനായി വൈറൽ ചുമ, 30 ദിവസത്തിനിടെ 2.32 ലക്ഷം പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈറൽ പനിയും ഇതോടൊപ്പമുള്ള വരണ്ട ചുമയും വ്യാപകമാകുന്നു. കഴിഞ്ഞ 30 ദിവസത്തിനിടെ 2,32,148 പേരാണ് പനിക്ക് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. ഇവരിൽ ഭൂരിഭാഗത്തിനും കടുത്ത ചുമയും റിപ്പോർട്ട് ചെയ്തിരുന്നു. പനി മാറിയാലും ചുമ ആഴ്ചകളോളം തുടരുന്നു. പോസ്റ്റ് വൈറൽ ചുമയെന്നാണ് ഇത് അറിയപ്പെടുന്നത്. കുട്ടികളിലടക്കം ഇത് കാണുന്നുണ്ട്.[www.malabarflash.com
]

ആശുപത്രികളിൽ കടുത്ത ചുമ കാരണമുള്ള അസ്വസ്ഥതകൾക്ക് ചികിത്സ തേടിയെത്തുന്നവർ നിരവധിയാണ്. എന്നാൽ ഇത് ഗുരുതരമാകുന്ന അവസ്ഥയില്ലെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ളവർ, രാവിലെ മഞ്ഞുള്ള സമയം പുറത്തിറങ്ങുന്നവർ, പകൽ വെയിൽ ഏൽക്കുന്നവർ, ശീതീകരിച്ച മുറിയിൽ ജോലി ചെയ്യുന്നവർ എന്നിവരിലാണ് ചുമ കടുത്ത വെല്ലുവിളിയാകുന്നത്.

സ്വയം ചികിത്സ പാടില്ല. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വേണം മരുന്ന് കഴിക്കാൻ. വീര്യം കൂടിയ ആന്റിബയോട്ടിക്കുകൾ വൈറൽ ചുമയ്ക്ക് ആവശ്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ശ്വാസകോശത്തിലെ ചെറിയ അണുബാധയോ, നീർക്കെട്ടോ, വൈറൽ അണുബാധയോ പൂർണ്ണമായും പുറന്തള്ളാൻ ശരീരമെടുക്കുന്ന കാലതാമസവും ചുമയ്ക്ക് കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ദ്ധർ വിലയിരുത്തുന്നു.

Post a Comment

0 Comments