27 ഏക്കർ സ്ഥലത്ത് നിർമ്മിച്ച ഈ ക്ഷേത്രം അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം കൂടിയാണ്. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ക്ഷേത്രത്തിൻ്റെ നിർമ്മാണം മുതൽ ഉദ്ഘാടന വേളയിൽ അതിഥികളെ സേവിക്കുന്നത് വരെ എല്ലാ കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ച ആളാണ് വിശാൽ. യുകെയിൽ നിന്ന് യുഎഇയിൽ സ്ഥിരതാമസമാക്കിയതു മുതൽ മന്ദിറിൽ അദ്ദേഹത്തിന്റെ സജീവ സാനിധ്യം ഉണ്ടായിരുന്നു . നിലവിൽ ക്ഷേത്രത്തിൻ്റെ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസറായ അദ്ദേഹം മാധ്യമബന്ധങ്ങള്‍, തന്ത്രപരമായ ആശയവിനിമയങ്ങള്‍ ഉള്‍പ്പെടെ വിവിധ ഉത്തരവാദിത്തങ്ങളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്.
അതേസമയം ഗുജറാത്ത് സ്വദേശിയായ വിശാൽ പട്ടേലിൻ്റെ കുടുംബം ലണ്ടനിലായിരുന്നു താമസം. 2016-ൽ ആണ് അദ്ദേഹം യുഎഇയിലേക്ക് താമസം മാറിയത്. ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്ററിൽ അദ്ദേഹത്തിന് ഉയർന്ന ശമ്പളത്തിൽ ജോലിയും ഉണ്ടായിരുന്നു. കൂടാതെ ഇതിനു മുൻപും പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
2016 മുതൽ ഇദ്ദേഹവും കുടുംബവും യുഎഇയിലാണ് താമസിക്കുന്നത്. ഇതിനുമുമ്പ്, പ്രമുഖ നിക്ഷേപ ബാങ്കുകളിലും ഹെഡ്ജ് ഫണ്ടുകളിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയാണ് വിശാൽ.
കുട്ടിക്കാലം മുതൽ ലണ്ടൻ ബാപ്‌സ് മന്ദിറുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് ദുബായിൽ ആത്മീയ പാതയിലേക്ക് അദ്ദേഹം കൂടുതൽ ആകർഷിക്കപ്പെട്ടത്. " എന്നെപ്പോലുള്ള പലരും സൻസ്തയെ സേവിക്കുന്നതിനായി അവരുടെ കരിയർ ഉപേക്ഷിക്കാൻ തയ്യാറാണ്," എന്നും വിശാൽ വ്യക്തമാക്കി. അതേസമയം ലണ്ടൻ സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ വിശാൽ പട്ടേൽ ഒരു ജോലി കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. അങ്ങനെ ലണ്ടനിലെ ബാപ്സ് മന്ദിറിൽ സന്നദ്ധസേവനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവ് ഉണ്ടായത്.
മെറില്‍ ലിഞ്ചിലെ ഒരു മുതിര്‍ന്ന ഡയറക്ടറെ കണ്ടുമുട്ടുകയും അദ്ദേഹം ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ ഉപദേശം നൽകുകയും ചെയ്തു. കൂടാതെ വിദ്യാര്‍ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും വേണ്ടി ക്ഷേത്രത്തില്‍ കരിയർ ഫെയറുകൾ സംഘടിപ്പിക്കാന്‍ അദ്ദേഹം വിശാലിനേയും മറ്റ് യുവ സന്നദ്ധപ്രവർത്തകരെയും പ്രേരിപ്പിച്ചു. " ക്ഷേത്രം എനിക്കും മറ്റ് നിരവധി ആളുകൾക്കും ശക്തമായ അടിത്തറ നൽകി. ഈ അബുദാബി മന്ദിർ ഇവിടെയുള്ള സമൂഹത്തിന് സമാനമായ പിന്തുണ നൽകുമെന്നതിൽ സംശയമില്ല", എന്നും വിശാൽ കൂട്ടിച്ചേർത്തു.
https://malayalam.news18.com/news/life/43-year-old-vishal-patel-leaves-behind-high-paid-job-to-volunteer-at-the-abudhabi-temple-mm-gh-657361.html
0 Comments