കാസർകോട്: അസുഖത്തെ തുടർന്ന് ഒരു വർഷത്തോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരണത്തിന് കീഴടങ്ങി. മുളിയാർ മാസ്തികുണ്ടിൽ താമസിക്കുന്ന പ്രവാസി സലാമിൻ്റെയും മിസ്‌രിയയുടെയും മകൾ സജ മറിയ(9) ആണ് മരിച്ചത്.[www.malabarflash.com]
തലശ്ശേരിയിലെ ആശുപത്രിയിൽ വച്ച് വ്യാഴാഴ്ച വൈകിട്ടാണ് മരണപ്പെട്ടത്. എട്ടു മാസത്തോളമായി ചികിൽസയിലായിരുന്നു.ഇന്ദിരാനഗർ ഔട്ട്ലുക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം തരം വിദ്യാർത്ഥിനിയാണ്.
രാത്രിയോടെ മാലിക് ദിനാർ പള്ളിയിൽ ഖബറടക്കും. ശിബ്ല,സഫ എന്നിവരാണ് സഹോദരങ്ങൾ. വിദ്യാർത്ഥിയുടെ അകാലത്തിലുള്ള മരണം നാടിൻ്റെ നൊമ്പരമായി.
0 Comments