നിവേദ്യവും അടയും ഒരുക്കാനുള്ള വിഭവങ്ങളായിരുന്നു കലങ്ങളിൽ. തൊഴുതു വണങ്ങി മഞ്ഞൾ കുറി പ്രസാദവും വാങ്ങി മങ്ങണത്തിൽ വിളമ്പിയ ഉണക്കലരി കഞ്ഞി മാങ്ങഅച്ചാറും ചേർത്ത് കഴിച്ച് വ്രതം അവസാനിപ്പിച്ചായിരുന്നു മടക്കയാത്ര.
ഉച്ചയോടെ സമർപ്പണം പൂർത്തിയായി. കലങ്ങളിലെ വിഭവങ്ങൾ വേർതിരിക്കുന്നതാണ് ക്ഷേത്രമുറ്റത്ത് ആദ്യം ചെയ്തത്. ചോറും അടയും ഉണ്ടാക്കാൻ വിവിധ പ്രാദേശിക സമിതികളിൽ നിന്നുള്ള സേവന നിരതരായ വാല്യക്കാർ രാത്രി വൈകും വരെ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. സ്ഥാനികരുടെ നേതൃത്വത്തിലായിരുന്നു അടയുണ്ടാക്കാനുള്ള
ഒരുക്കങ്ങൾ.

ഭരണിയാണ് ഇവിടെ പ്രധാന ഉത്സവമെങ്കിലും അപൂർവ ആചാര വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധ ആകർഷിക്കുന്നതാണ് ആറ്റുകാൽ പൊങ്കാലയ്ക്ക് സമാനമായ കലംകനിപ്പ് മഹാനിവേദ്യം. പൊങ്കാലയ്ക്ക് നിവേദ്യം സമർപ്പിക്കുന്നവർ തന്നെ അടുപ്പിട്ട് പാകം ചെയ്യുകയാണ്.
എന്നാൽ പാലക്കുന്നിൽ ഇത് ക്ഷേത്രത്തിൽ പാകം ചെയ്ത് പ്രസാദിപ്പിക്കുന്നതാണ് ആചാരം. ഇതിന് മുന്നോടിയായി ചെറിയ കലംകനിപ്പ് ഒരു മാസം മുൻപ് നടന്നു.
എന്നാൽ പാലക്കുന്നിൽ ഇത് ക്ഷേത്രത്തിൽ പാകം ചെയ്ത് പ്രസാദിപ്പിക്കുന്നതാണ് ആചാരം. ഇതിന് മുന്നോടിയായി ചെറിയ കലംകനിപ്പ് ഒരു മാസം മുൻപ് നടന്നു.
ശനിയാഴ്ച രാവിലെ ആചാരനുഷ്ഠാ ചടങ്ങുകൾക്ക് ശേഷം നിവേദ്യചോറ് നിറച്ച കലവും അടയും ഏറ്റുവാങ്ങാൻ അത് അർപ്പിച്ചവർ ക്ഷേത്രത്തിൽ എത്തും.
0 Comments