ബ്രദേര്‍സ് തൊട്ടിയും യൂണിററി കൈതക്കാടും തമ്മിലായിരുന്നു. മത്സരം. തൊട്ടിക്ക് വേണ്ടി സബാന്‍ കോട്ടക്കല്ലിന്റെ താരങ്ങളും കൈതക്കാടിനായി എഫ്‌സി തൃക്കരിപ്പൂരിന്റെ കളിക്കാരുമാണ് മത്സരത്തിനിറങ്ങിയത്. തൊട്ടിയുടെ ടീമിനൊപ്പം ആരാധകരായി 200ലധികം യുവാക്കള്‍ എത്തിയിരുന്നു. ആവേശകരമായ മത്സരത്തില്‍ ആദ്യം ബ്രദേര്‍സ് തൊട്ടി രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി യൂണിററി കൈതക്കാട് സമനില പിടിച്ചതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തുകയായിരുന്നു.
അവസാന നിമിഷത്തില്‍ ബ്രദേര്‍സ് തൊട്ടി വിജയഗോള്‍ നേടിയതോടെ ഇവരുടെ ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി യൂണിററി കൈതക്കാടിന്റെ കളിക്കാര്‍ക്കെതിരെ തിരിയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത് ഒരു കൂട്ടം കാണികള്‍ രംഗത്തിറങ്ങിയതോടെയാണ് ഗ്രൗണ്ടില്‍ കൂട്ട അടി അരങ്ങേറിയത്. സംഘര്‍ഷം രൂക്ഷമായതോടെ ബേക്കല്‍ പോലീസ് സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ വിരട്ടി ഓടിക്കുകയായിരുന്നു.
കാസറകോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ആയിരങ്ങളാണ് ദിവസവും ബേക്കലിലെ ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്നത്. നാടിന്റെ ഉത്സവമായി മാറിയ ഫുട്‌ബോള്‍ മത്സരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ നിന്നും ഉയരുന്നത്. ബേക്കല്‍ ബ്രദേര്‍സാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
0 Comments