NEWS UPDATE

6/recent/ticker-posts

കാമുകിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി; യുവാവിനെ കൊന്ന് സെമിത്തേരിയിൽ തള്ളി

ചെന്നൈ: ചെന്നൈയിൽ ദളിത് യുവാവിനെ കാമുകിയുടെ കുടുംബം കൊന്നു. പെരുങ്കളത്തൂർ സ്വദേശി ജീവ(24) ആണ് മരിച്ചത്. ഗുണ്ടുമേടിലെ സെമിത്തേരിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

പ്രബലജാതിയിലെ യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. ബന്ധത്തിൽ എതിർപ്പറിയിച്ചിരുന്നു കുടുംബം. തുടർന്ന് യുവതിയുടെ വീട്ടുകാർ ജീവയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് വിവരം. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. 

അതേസമയം, പ്രതികൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ജാതിയുടെ പേരിലുള്ള കൊലയെന്ന് കരുതുന്നില്ലെന്നാണ് എസിപിയുടെ വിശദീകരണം.

Post a Comment

0 Comments