ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപമായിരുന്നു സംഭവം. കുട്ടിയെ ഇടിച്ച കാര്‍ നിർത്താതെ പോയി. തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
കുട്ടിയെ കണ്ണ് ആശുപത്രിയില്‍ കാണിച്ച് തിരിച്ചുവരുന്ന വഴിക്കാണ് അപകടമുണ്ടായത്. ഓട്ടോയില്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സംഭവിച്ച പരിക്കാണെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ കരുതിയത്. ഓട്ടോയില്‍ നിന്ന് വീണാല്‍ ഇത്ര ഗുരുതരമായ പരിക്ക് ഉണ്ടാകാനിടയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ നടത്തിയ അന്വേഷണത്തിലാണ് വീഴ്ചയ്ക്ക് പിന്നാലെ കാറിടിച്ച വിവരവും സി.സി.ടി.വി. ദൃശ്യങ്ങളും പുറത്ത് വന്നത്. ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments