തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവർന്ന കേസിൽ പിടിയിലായവരിൽ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണ്. കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു മോഷണസംഘം താമസിച്ചിരുന്നത്.[www.malabarflash.com]
നെടുമങ്ങാട് സത്രം ജങ്ഷനിൽ പ്രവർത്തിക്കുന്ന അമൃത ജ്വല്ലറിയിൽ ജനുവരി 27 പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ 9 മണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
നെടുമങ്ങാട് പോലീസെത്തി പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മൂന്ന് പേർ ചേർന്ന് പൂട്ട് അറുത്തുമാറ്റി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
0 Comments