പാർവതിയുടെ അവതാരമായ കുറത്തിയെ കെട്ടിയാടുന്നത് കോപ്പാളന്മാരാണ്. സ്ത്രീകളും അടുക്കളയുമായി ബന്ധപ്പെട്ട മുറവും ചൂലും കത്തിയും കൈയ്യിലേന്തി നർത്തനം ചെയ്യുന്ന കുറത്തിയമ്മയ്ക്ക് തറവാട് ഭവനത്തിലെ കൊട്ടിലകമാണ് വാസസ്ഥാനം.
പുത്യക്കോടി തറവാട്ടിൽ പുത്തരികൊടുക്കലിന്റെ ഭാഗമായി ഒരു ഭക്തന്റെ പ്രാർഥന നേർച്ചയായാണ് മറ്റു തെയ്യക്കോലങ്ങളോടൊപ്പം കുറത്തിതെയ്യവും കെട്ടിയാടിയത്.
0 Comments