NEWS UPDATE

6/recent/ticker-posts

തൊട്ടിലെന്ന് കരുതി അമ്മ കുഞ്ഞിനെ വച്ചത് ഓവനിൽ, ദാരുണാന്ത്യം

അമേരിക്ക: തൊട്ടിലെന്ന് കരുതി അമ്മ ഓവനിൽ കിടത്തിയ കുഞ്ഞ് മരിച്ചു. വെള്ളിയാഴ്ച അമേരിക്കയിലെ മിസോറിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവമറിഞ്ഞ് മറ്റുള്ളവര്‍ എത്തുമ്പോള്‍ പൊള്ളലേറ്റ് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുഞ്ഞ് മരിച്ചതായി പോലീസ് പറഞ്ഞു.[www.malabarflash.com]


എങ്ങനെയാണ് ഇത്തരമൊരു പിശക് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരണം പോലീസ് നൽകിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട മറ്റ് സാഹചര്യങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം, കുട്ടിയുടെ മരണത്തിലേക്ക് നയിച്ച അപകടമായതിനാൽ കുഞ്ഞിൻ്റെ അമ്മ 26 കാരിയായ മരിയ തോമസിനെതിരെ പോലീസ് കേസെടുത്തു. ഈ ദുരന്തത്തിൻ്റെ ഭയാനകമായ സ്വഭാവം കണക്കിലെടുത്താണ് കേസ് എടുത്തത്. എന്നാൽ മരിയ തോമസ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് മരിയയുടെ സുഹൃത്ത് പറഞ്ഞു. മരിയ തോമസിനെ ജാക്‌സൺ കൗണ്ടി ഡിറ്റൻഷൻ സെൻ്ററില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments