NEWS UPDATE

6/recent/ticker-posts

കണ്ണികുളങ്ങര വലിയവീട് തറവാട് തെയ്യം കെട്ട്; കന്നികലവറയ്ക്ക് സ്ഥാന നിർണയം ചെയ്തു

ഉദുമ: കണ്ണികുളങ്ങര വലിയ വീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിനുള്ള കന്നികലവറയ്ക്ക് സ്ഥാനം നിർണയം ചെയ്തു. കൊക്കാൽ ജനാർദ്ദനൻ ആചാരി കാർമികത്വം വഹിച്ചു.[www.malabarflash.com]

പാലക്കുന്ന് ക്ഷേത്ര സ്ഥാനികരായ രവീന്ദ്രൻ കാരണവർ, അശോകൻ വെളിച്ചപ്പാടൻ, രവീന്ദ്രൻ കളക്കാരൻ, വീട്ടുകാരായ ചെങ്കളം കൃഷ്ണൻ, ടി. വി.കുമാരൻ, ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ.കെ. ബാലകൃഷ്ണൻ, ട്രഷറർ പി. വി.ചിത്രഭാനു, സി.എച്ച്. നാരായണൻ, വള്ളിയോട്ട് കുമാരൻ, ആഘോഷകമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ, ജനറൽ കൺവീനർ കെ. ആർ. കുഞ്ഞിരാമൻ, വർക്കിംഗ്‌ ചെയർമാൻ പി.കെ. രാജേന്ദ്രനാഥ്‌, കോർഡിനേറ്റർ സുധാകരൻ പള്ളിക്കര, തറവാട് പ്രസിഡന്റ്‌ ദാമോദരൻ ബാര, പ്രാദേശിക സമിതി പ്രസിഡന്റ് കെ.വി. രാഘവൻ, തുടങ്ങിയവർ പങ്കെടുത്തു.

മാർച്ച്‌ 28 മുതൽ 31 വരെയാണ്‌ ഇവിടെ തെയ്യംകെട്ട് നടക്കുക.

Post a Comment

0 Comments