ഇന്ത്യ കൂട്ടായ്‌മയും പ്രതിപക്ഷത്തിന്റെ യോജിപ്പും കരുത്തോടെ തുടരുന്നുവെന്ന സന്ദേശം സമരം പകർന്നുനൽകി. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള ബിജെപി സർക്കാരിന്റെ വിവേചനവും ദേശീയ ചർച്ചയായി.
സമരവേദിയായ ജന്തർ മന്തറിലേക്ക് കേരളഹൗസിൽനിന്ന് രാവിലെ പത്തരയോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും എംഎൽഎമാരും ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും മാർച്ച് ചെയ്‌തു. ഫെഡറലിസം സംരക്ഷിക്കാൻ പോരാടുക എന്ന ബാനറേന്തിയായിരുന്നു മാർച്ച്.
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡിഎംകെ പ്രതിനിധിയായി എത്തിയ തമിഴ്‌നാട് മന്ത്രി പളനിവേൽ ത്യാഗരാജും പങ്കാളികളായി. സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷനായി. സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്രനീക്കത്തെ പ്രതിപക്ഷ സംസ്ഥാനങ്ങൾ യോജിപ്പോടെ നേരിടണമെന്ന് സമരം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മൻ, ജമ്മു കശ്‌മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, രാജ്യസഭാംഗവും എസ്‌പി നേതാവുമായ കപിൽ സിബൽ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്‌തു. സമരത്തെ പിന്തുണച്ചുകൊണ്ടുള്ള തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. മിസോറം മുഖ്യമന്ത്രിയും സോറം പീപ്പിൾസ് മൂവ്‌മെന്റ് നേതാവുമായ ലാൽദുഹോമയും സന്ദേശം അയച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി സർക്കാരിനെതിരായി ഒറ്റക്കെട്ടായി പൊരുതാൻ പ്രതിപക്ഷ പാർടി നേതാക്കൾ ആഹ്വാനം ചെയ്‌തു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് വേദിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ നേതാക്കൾ അഭിനന്ദിച്ചു.
സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡിഎംകെയുടെ തിരുച്ചി ശിവ, വിസികെ എംപി തോൾ തിരുമാവളവൻ, ജോസ് കെ മാണി എംപി എന്നിവരും സംസാരിച്ചു. ജോൺ ബ്രിട്ടാസാണ് നേതാക്കളെ വേദിയിലേക്ക് ക്ഷണിച്ചത്. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ നന്ദി പറഞ്ഞു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എം എ ബേബി, എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസ്, എന്‍സിപി നേതാവ് പി സി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

0 Comments