NEWS UPDATE

6/recent/ticker-posts

കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് തുടക്കം, കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് നേതൃത്വം ഒരുങ്ങി. ഇതിന്റെ ഭാഗമായി കെ.പി.സി. സിയുടെ നേതൃത്വത്തിലുള്ള ജനകീയപ്രക്ഷോഭയാത്ര- സമരാഗ്‌നിക്ക് വെള്ളിയാഴ്ച കാസര്‍കോട്ട് തുടക്കമാകും. കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമാണ് പ്രക്ഷോഭയാത്ര നയിക്കുന്നത്.[www.malabarflash.com]

വൈകിട്ട് മൂന്ന് മണിക്ക് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം ഹസന്‍, കെ. മുരളിധരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അടക്കമുള്ളവര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ 25000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

10ന് രാവിലെ കാസര്‍കോട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന വിവിധ മേഖലകളിലുള്ളവരുമായി സാധാരണക്കാരായ ജനങ്ങളുമായി നേതാക്കള്‍ സംവദിക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭ യാത്ര നടത്തുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്ന് കാട്ടുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, രാഷ്ട്രീയ കാര്യ സമിതിയംഗം എന്‍ സുബ്രഹ് മണ്യന്‍, ഡി.സി.സി പ്രസിഡണ്ട് പികെ പി.കെ ഫൈസല്‍, എ ഗോവിന്ദന്‍ നായര്‍, കെ.പി കുഞ്ഞിക്കണ്ണന്‍, എം.സി പ്രഭാകരന്‍, ബാലകൃഷ്ണന്‍ പെരിയ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments