ന്യൂഡല്‍ഹി: വിവാദമായ ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഏറെക്കാലം ഒപ്പിടാതെ പിടിച്ചുവെച്ചശേഷം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ബില്ലിനാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് നേട്ടവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വലിയ തിരിച്ചടിയുമാണ് ഇപ്പോഴത്തെ നടപടി.[www.malabarflash.com]
ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബില്ലാണ് കേരള നിയമസഭ പാസ്സാക്കിയ ലോകായുക്ത നിയമഭേദഗതി ബില്ല്. ഈ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരള നിയമസഭ പാസ്സാക്കിയ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഗവർണറുടെ നടപടിയിൽ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം ഉണ്ടായതിനു പിന്നാലെയാണ് ലോകായുക്ത ബില്‍ അടക്കം ഏഴ് ബില്ലുകള്‍ ഗവര്‍ണര്‍ 2023 നവംബറിൽ രാഷ്ട്രപതിയുടെ തീരുമാനത്തിന് വിട്ടത്. സര്‍വകലാശാലാ ട്രിബ്യൂണല്‍ നിയമനം സംബന്ധിച്ച രണ്ടുബില്ലുകള്‍, ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകള്‍, വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബില്‍, ലോകായുക്ത നിയമഭേദഗതി ബില്‍, സഹകരണ നിയമഭേദഗതി ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചിരുന്നത്.
0 Comments