NEWS UPDATE

6/recent/ticker-posts

ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെ ബഹ്റൈന്‍ വിമാനത്താവളത്തില്‍ വെച്ച് മലയാളി മരിച്ചു

മനാമ: നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ബഹ്റൈൻ വിമാനത്താവളത്തിൽ വെച്ച് പ്രവാസി മലയാളി മരിച്ചു. മാ​വേ​ലി​ക്ക​ര ത​ഴ​ക്ക​ര സ്വ​ദേ​ശി റോ​യ് പു​ത്ത​ൻ​പു​ര​ക്ക​ൽ തോ​മ​സ് (62) ആ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

ദീർഘകാലമായി പ്രവാസിയായ തോമസ് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങവെയാണ് വിമാനത്താവളത്തിൽ വെച്ച് മരിച്ചത്. മൃ​ത​ദേ​ഹം സ​ൽ​മാ​നി​യ മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തീകരിച്ച ശേഷം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കുമെന്നാണ് വിവരം. 

ഭാ​ര്യ: മി​നി റോ​യ് (ഏ​ഷ്യ​ൻ സ്കൂ​ൾ അ​ധ്യാ​പി​ക). മ​ക്ക​ൾ: റോ​ണി തോ​മ​സ് (കാ​ന​ഡ), റീ​മ തോ​മ​സ് (കു​വൈ​റ്റ്).

Post a Comment

0 Comments