NEWS UPDATE

6/recent/ticker-posts

സൗദിയില്‍ വാഹനം മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു

ദമാം: സൗദിയിലെ അല്‍ ഹസ്സയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീര്‍ റമീസയുടെ മകള്‍ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. ദമാം ഇന്ത്യന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.[www.malabarflash.com]


സുഹൃത്തുക്കളായ മറ്റ് രണ്ട് കുടുംബങ്ങള്‍ക്കൊപ്പം ദമാമില്‍ നിന്ന് അല്‍ഹസ്സയിലേക്ക് പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. ഐറിന്‍ ജാനും മറ്റ് കുട്ടികളും സഞ്ചരിച്ചിരുന്ന ലാന്‍ഡ് ക്രൂയിസര്‍ അല്‍ ഉഖൈറില്‍ മറിഞ്ഞ് ആയിരുന്നു അപകടം.

വാഹനത്തിലുണ്ടായിരുന്ന ഐറിന്‍ ജാന്‍ തല്‍ക്ഷണം മരിച്ചു. മറ്റ് കുട്ടികളും കുടുംബവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദമാമിലെ ഡെയിം എക്യുപ്മെന്റ് റെന്റല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിന്റെ മൂത്ത മകളും ദമാം ഇന്ത്യന്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തിലുണ്ടായിരുന്നു.

Post a Comment

0 Comments