NEWS UPDATE

6/recent/ticker-posts

ഉദുമ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ തൂങ്ങി മരിച്ച നിലയില്‍

ഉദുമ: മധ്യവയസ്‌കനെ ഉദുമ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എരോല്‍ കുന്നുമ്മലിലെ പരേതനായ കുട്ട്യന്റെ മകന്‍ കെ നാരായണനെ (58)യാണ് ബുധനാഴ്ച രാവിലെ ഉദുമ ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]

കെട്ടിട നിര്‍മ്മാണ തൊഴിലാളിയായും, ഓട്ടോ ഡ്രൈവറായും, പാചക തൊഴിലാളിയായും പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ: സാവിത്രി. മക്കള്‍: പ്രിയ, പ്രീത, നവീന്‍കുമാര്‍.
മരുമക്കള്‍: ലതീഷ് (ഇന്റര്‍ലോക്ക്, ചെര്‍ക്കള), മനോജ് (പെയിന്റിങ് തൊഴിലാളി കണ്ണോത്ത്).
സഹോദരങ്ങള്‍ : ജാനകി, മാധവി, രോഹിണി, വിജയന്‍ (കുറ്റിക്കോല്‍), രജനി.
പരേതനായ രാമകൃഷ്ണന്‍.

Post a Comment

0 Comments