സർഗാത്മകത സമര ശബ്ദങ്ങളാവുക എന്ന പ്രമേയത്തോടെയാണ് ക്യാമ്പ് യൂണിറ്റ് സമ്മേളനങ്ങൾ നടക്കുക. ക്യാമ്പസുകൾ സർഗാത്മക പ്രതിരോധങ്ങളുട മാതൃകകൾ സ്വീകരിക്കണം. സർഗാത്മകവും ക്രിയാത്മകവുമായ സംവാദങ്ങൾക്ക് ക്യാമ്പുകളിൽ ഇടം ഉണ്ടാകണം. അത്തരം സമരങ്ങളാണ് വിദ്യാർത്ഥികൾ ഏറ്റെടുക്കേണ്ടത്.
കോളേജ് യൂണിറ്റ് പ്രസിഡണ്ട് സവാദ് ചാത്തപ്പാടി പതാക ഉയർത്തി, സവാദ് അംഗടിമുഗർ അദ്ധ്യക്ഷത വഹിച്ചു, യൂണിറ്റ് ജനറൽ സെക്രട്ടറി ശമീൽ സ്വാഗതം പറഞ്ഞു, ഹരിത സംസ്ഥാന ചെയർപെഴ്സൺ ശഹീദ റാഷിദ് മുഖ്യാ പ്രഭാഷണം നടത്തി, സലാം മാങ്ങാട്,അൽത്താഫ് പൊവ്വൽ, ശിഹാബ് പുണ്ടൂർ, റിസ്വാൻ പള്ളിപ്പുഴ, അഫ്റാസ് , ഹസ്സൻ പടിഞ്ഞാർ, റിസാൽ നന്ദി പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ മുഴുവൻ ക്യാമ്പസ് യൂണിറ്റുകളിലും അടിയന്തരമായി സമ്മേളനങ്ങൾ പൂർത്തിയാക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് പറഞ്ഞു.
0 Comments