NEWS UPDATE

6/recent/ticker-posts

സയ്യിദ് ത്വാഹിറുൽ അഹ്ദൽ ഉറൂസ് മുബാറക്: മുഹിമ്മാത്ത് സന്ദേശ പ്രയാണത്തിന് തുടക്കം

കാസർകോട് : സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ പതിനെട്ടാമത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും വിളംബരം ചെയ്തു കൊണ്ടുള്ള സന്ദേശ പ്രയാണത്തിന് തുടക്കം. ജില്ലയിലെ 450 യൂണിറ്റുകൾ പര്യടനം നടത്തും. ഉത്തര മേഖല പ്രയാണം മഞ്ചേശ്വരം മള്ഹറിൽ പൊസോട്ട് തങ്ങൾ മഖാം സിയാറത്തോടെ തുടക്കം കുറിച്ചു.[www.malabarflash.com]


സയ്യിദ് ജലാലുദ്ധീൻ അൽ ബുഖാരി ജാഥാ ക്യാപ്റ്റൻ പാത്തൂർ ജബ്ബാർ സഖാഫിക്ക് പതാക കൈ മാറി. മൂസൽ മദനി തലക്കി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ സന്ദേശ പ്രഭാഷണം നടത്തി. മുഹമ്മദ് സഖാഫി പാത്തൂർ, ഉമറുൽ ഫാറൂഖ് മദനി, ഹസ്സൻ സഅദി മുഹമ്മദ് സഖാഫി തോക്കെ, അഷ്‌റഫ് ഹിമമി സഖാഫി, മിഖ്ദാദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. ഉപ്പള സോണിലെ 40 ലേറെ യൂണിറ്റുകളിൽ പര്യടനം നടത്തി പെർമുദയിൽ സമാപിച്ചു. ഇന്ന് (12) കുമ്പള സോണിലും, നാളെ മഞ്ചേശ്വരം സോണിലും പര്യടനം നടത്തും.

മധ്യ മേഖല പ്രയാണം പൊവ്വൽ മഖാം പരിസരത്ത് ജാഥാ ക്യാപറ്റൻ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ പ്രസിഡന്റ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക കൈമാറി. സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. അബൂബക്കർ കാമിൽ സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഹാജി അമീറലി ചൂരി, എം പി അബ്ദുല്ല ഫൈസി, കെ എച്ച് അബ്ദുല്ല മാസ്റ്റർ കോരിക്കാർ, സി എം എ ചേരൂർ, അബ്ബാസ് സഖാഫി കാവുംപുറം, അലി ഹിമമി ചെട്ടുംകുഴി, ഹസ്സൻ ഹിമമി, സഫ്‌വാൻ ഹിമമി തുടുങ്ങിയവർ പ്രസംഗിച്ചു. മുള്ളേരിയ സോണിലെ യൂണിറ്റുകളിൽ പര്യടനം നടത്തി ആദൂരിൽ സമാപിച്ചു. ഇന്ന് ബദിയഡുക്കയിലും, നാളെ കാസർകോട് സോണിലും പര്യടനം നടത്തും.

ദക്ഷിണ മേഖല പ്രയാണം സഅദിയ ക്യാമ്പസിൽ നൂറുൽ ഉലമ മഖാം സിയാറത്തോടെ ആരംഭിച്ചു. ജാഥാ ക്യാപ്റ്റൻ എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂരിന് സമസ്ത കർണാടക ജന.സെക്രട്ടറി കെ പി ഹുസൈൻ സഅദി കെ സി റോഡ് പതാക കൈമാറി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി അദ്ധ്യക്ഷത വഹിച്ചു . സയ്യിദ് ജഹ്ഫർ സ്വാദിഖ് തങ്ങൾ മാണിക്കോത്ത്, സി പി അബ്ദുല്ല ഹാജി ചെരുമ്പ, ഇസ്മായീൽ സഅദി പാറപ്പള്ളി, ബഷീർ ഹിമമി സഖാഫി, അബ്ദുൽ അസീസ് ഹിമമി ഗോസാഡ തുടങ്ങിയവർ പ്രസംഗിച്ചു. ഉദുമ സോണിൽ പര്യടനം നടത്തി ഏണിയാടിയിൽ സമാപിച്ചു. ഇന്ന് കാഞ്ഞങ്ങാട് സോണിലും നാളെ തൃക്കരിപ്പൂർ സോണിലും പര്യടനം നടത്തും.

Post a Comment

0 Comments